പുണ്യം
7+
10 minutes
Malayalam short film Punnyam directed by Raghnath N B. തിരുവോണനാളിൽ ഭിക്ഷക്കാരന് അന്നദാനം നൽകി മാതൃകയായ യുവാവ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു . മനുഷ്യമനസ്സുകളിൽ നിന്നും നന്മയുടെ ഉറവിടം ഇനിയും വറ്റിയിട്ടില്ല എന്ന് ഓര്മപെടുത്തികൊണ്ട് , തിരുവോണനാളിൽ വിശന്നു വലഞ്ഞ പാവപ്പെട്ട ഭിക്ഷക്കാരന് അന്നം നൽകികൊണ്ട് യുവാവ് മാതൃകയായി . കാക്കനാട് ഇൻഫോ പാർക്ക് ജീവനക്കാരനായ രാജേഷ് ആണ് തന്റെ സദ്കർമ്മംക്കൊണ്ടു സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധനേടിയത് . എറണാകുളം ജില്ലയിലെ ആലുവക്കടുത്തു കരുവേലിമറ്റതാണ് തിരുവോണനാളിൽ മാവേലിയുടെ നല്ല നാളുകളെ ഓർമിപ്പിക്കുംവിധം ഈ പുണ്ണ്യകർമ്മം അരങ്ങേറിയത് . തന്റെ ജോലിസ്ഥലത്തേക്കുള്ള യാത്രാമദ്ധ്യയാണ് രാജേഷ് ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയത്.