നിശബ്ദം
A MIND TOUCHING STORY ഒരു കഥക്ക് , ഒരു കവിതക്ക് അല്ലെങ്കിൽ ഒരു നോവലിന് ഒരു സൃഷ്ടാവേ ഉള്ളുവെങ്കിൽ എന്തുകൊണ്ട് സിനിമക്കും അതായിക്കൂടാ. ഇത്തരത്തിലുള്ള ഒരു 'auteur theory' സിനിമ സങ്കൽപ്പത്തിലുള്ള സിനിമയാണ് 'നിശബ്ദം'. ചിത്രത്തിന്റെ രചന, ഗാനങ്ങൾ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, നിർമ്മാണം, സംവിധാനം തുടങ്ങിയ എല്ലാ പ്രധാന ക്രീയേറ്റീവ് ഘടകങ്ങളും, സാങ്കേതിക വശങ്ങളും നിർവഹിക്കുന്നത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ രഘുനാഥ് എൻ ബി ആണ് . ഒരു അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമനം വരെയുള്ള സമയത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ സമയ ദൈർഘ്യത്തിനുള്ളിൽ ഇവർ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടേയും സംഭവങ്ങളിലൂടേയും ഇവരുടെ ജീവിതയാത്രയുടെ പ്രയാസങ്ങളും സന്തോഷങ്ങളും പ്രേക്ഷകരിലേ ക്കെത്തിക്കുന്നു അസാധാരണമായ നാടകീയ മുഹൂർത്തങ്ങൾക്കു പകരം പച്ചയായ ജീവിത യാഥാർഥ്യങ്ങളാണ് ഈ കഥയെ മുന്നോട്ടു നയിക്കുന്നത്. ഇടനിലക്കാരില്ലാതെ, അനാവശ്യമായ കൈകടത്തലുകൾ, ഇടപെടലുകൾ ഇല്ലാതെ ഒരു ഫിലിം മേക്കറിനു തന്റെ കലാസൃഷ്ടി നേരിട്ട് പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. 25 രൂപയാണ് ടിക്കറ്റ് നിരക്കുപോലെ ഈ ആപ്പിന് വില നിശ്ചയിച്ചിരിക്കുന്നത്. കൃഷ്ണപ്രഭ നായികയാവുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാമുഖ്യം. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകൻ രഘുവും ആദ്യമായി സിനിമയിൽ എത്തുന്നു. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എൻ.ബി. രഘുനാഥ് രചന, ഗാനങ്ങൾ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, നിർമാണം, സംവിധാനം തുടങ്ങിയവ നിർവഹിച്ചിരിക്കുന്നു.