My Ott Films App

പ്രിയമുള്ളവരെ,

പ്രോഗ്രസീവ് മലയാളം മൂവി ആർട്ടിസ്റ്റ് ഇനീഷ്യേറ്റീവ് എന്ന ഒരു കൂട്ടായ്മയിൽ ചില ഹ്രസ്വചിത്രങ്ങൾ ഇതിനോടകം തന്നെ നിർമ്മിച്ചു കഴിഞ്ഞു. തുടർന്നുള്ള ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പതിവിൽ നിന്നും വിഭിന്നമായി ഇനിയുള്ള ഹ്രസ്വചിത്രങ്ങൾ എല്ലാം തന്നെ ഞങ്ങളുടെ പുതിയ മൈക്രോ ഓ ടി ടി പ്ലാറ്റ്ഫോം ആയ മൈ ഓ ടി ടി ഫിലിംസിലൂടെ മാത്രമേ ആദ്യത്തെ മൂന്നുമാസം റിലീസ് ചെയ്യുകയുള്ളൂ. ഈ മൈക്രോ ഓ ടി ടി പ്ലാറ്റ്ഫോമിന്റെ നിർമ്മാണവും അതിൻറെ ടെസ്റ്റിങ്ങും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞ സ്ഥിതിക്ക്, ഈ വെബ്സൈറ്റിൽ ഞങ്ങൾ അത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനായി തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇതിൻറെ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആ മൈക്രോ ഓ ടി ടി ആപ്പിന്റെ എ പി കെ ഫയലുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഒരുപക്ഷേ ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈലിൽ ഒരു അലർട്ട് വിൻഡോ കാണാൻ സാധിക്കുന്നതാണ്; അതായത് ഇത് വെരിഫൈഡ് ആപ്പ് അല്ല എന്നും ഒരുപക്ഷേ ഇതിനകത്ത് വൈറസ് ഉണ്ടായിരിക്കാം എന്നും അതുകൊണ്ട് ഇതിൻറെ സോഴ്സ് ഉറപ്പുണ്ടെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക എന്നതായിരിക്കും ആ മെസ്സേജിന്റെ ചുരുക്കം. ആ മെസ്സേജ് നിങ്ങൾക്ക് ധൈര്യമായി ഒഴിവാക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും അല്ലാതെ ഡൗൺലോഡ് ചെയ്യുന്ന ഏതൊരു ആപ്പും നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഇത്തരം ഒരു മെസ്സേജ് കാണുക പതിവാണ്. അത് ഗൂഗിളിന്റെ ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അതായത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിച്ച് മറ്റെവിടെ നിന്നും ആപ്പുകൾ നിങ്ങൾ ഡൗൺലോഡ് ചെയ്യരുത്, അവ സുരക്ഷിതമല്ല ഇതാണ് അവർ പറയാൻ ആഗ്രഹിക്കുന്ന കാര്യം. ഇതിൽ അൽപ്പം യാഥാർത്ഥ്യമുണ്ട് എങ്കിലും എല്ലാ ആപ്പുകളും വൈറസുള്ളതോ അല്ലെങ്കിൽ അത്തരത്തിലുള്ള മറ്റു തട്ടിപ്പുകൾ നടത്തുന്നതോ അല്ല. പല കമ്പനിക്കാരും അവരുടെ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യാറുമില്ല. പെയ്മെൻറ് സംബന്ധമായ ചില പ്രശ്നങ്ങൾ ഗൂഗിളുമായി ഉണ്ടാകും എന്നതുകൊണ്ടാണ് - പ്രത്യേകിച്ചും ഇത്തരത്തിലുള്ള ഓ ടി ടി ആപ്പുകൾ പലതും ഗൂഗിൾ പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യാത്തത്.

ഈ ആപ്പ് 100% സുരക്ഷിതമാണ്. നിങ്ങളുടെ മൊബൈലിൽ നിന്നും യാതൊരുവിധ വിവരങ്ങളും ഈ ആപ്പ് ശേഖരിക്കുകയോ പുറത്തേയ്ക്ക് അയക്കുകയോ ചെയ്യുന്നില്ല. നിങ്ങളുടെ ഡോക്യുമെന്റ്‌സോ, ചിത്രങ്ങളോ, അതുപോലെ മറ്റു സ്വകാര്യവിവരങ്ങളോ ഒന്നും തന്നെ ഈ ആപ്പ് ശേഖരിക്കുന്നില്ല. അതുകൊണ്ട് ധൈര്യമായി ഡൗൺലോഡ് ചെയ്തോളൂ; ഇൻസ്റ്റാൾ ചെയ്തോളൂ. ഇത് ഈ കൂട്ടായ്മയുടെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ആൻഡ്രോയിഡ് ആപ്പ് ഡെവലപ്പർ കൂടിയായ രഘുനാഥ് എൻ ബി നേരിട്ട് ഡെവലപ്പ് ചെയ്ത ആപ്പാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഇതിൻറെ സുരക്ഷയെക്കുറിച്ച് മുന്നേ സൂചിപ്പിച്ച മാതിരി 100% ഗ്യാരണ്ടി നൽകാൻ സാധിക്കും.

ഇത് മലയാള സിനിമയിലെ ഒരു കൂട്ടം ഉയർന്നുവരുന്ന കലാകാരന്മാരുടെ ഒരു കൂട്ടായ്മയാണ്. എല്ലാവർക്കും വേദി നൽകാൻ വേണ്ടി തയ്യാറാക്കപ്പെട്ട അല്ലെങ്കിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി തയ്യാറാക്കപ്പെട്ട ഒരു കൂട്ടായ്മയാണ്. ഈ കൂട്ടായ്മയുടെ വിജയത്തിന് നിങ്ങൾ ഓരോരുത്തരുടെയും പ്രോത്സാഹനവും സഹായ സഹകരണങ്ങളും അനിവാര്യമാണ്.

സസ്നേഹം
രഘുനാഥ് എൻ ബി